വെള്ളനാട്ട് ഒരുമണിക്കൂർ വഴിമുടക്കി, ആംബുലൻസെത്തിയപ്പോൾ വഴിയൊരുക്കി

വെള്ളനാട്ട് ഒരുമണിക്കൂർ വഴിമുടക്കി, ആംബുലൻസെത്തിയപ്പോൾ വഴിയൊരുക്കി
വെള്ളനാട്ട് ഒരുമണിക്കൂർ വഴിമുടക്കി, ആംബുലൻസെത്തിയപ്പോൾ വഴിയൊരുക്കി
Share  
2026 Apr 08, 10:39 AM
SAMUDRA
NISH
KWICOS

വെള്ളനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ദിവസമായ ചൊവ്വാഴ്‌ച വെള്ളനാട്ടു നടന്ന കൊട്ടിക്കലാശം നാട്ടുകാരെ ഒരു മണിക്കൂറോളം പെരുവഴിയിലാക്കി.

അഞ്ചുമണിയോടെ എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളിലെ പ്രവർത്തകർ വെള്ളനാട് ജങ്ഷൻ കൈയടക്കി കൊട്ടിക്കലാശം തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.


ട്രാൻസ്പോർട്ട് ബസുകളിലും ടൂറിസ്റ്റ് ബസ്, ലോറി തുടങ്ങിയ മറ്റു വലിയ വാഹനങ്ങളിലും ജങ്ഷനിൽ എത്തിച്ചേർന്നവർക്ക് തിരിച്ച് മടങ്ങിപ്പോകാൻപോലും സാധിച്ചില്ല.


ആറു മണിക്ക് കൊട്ടിക്കലാശം കഴിയുന്നതുവരെ ഇവർ പെരുവഴിയിൽക്കിടന്നു. ഇതിനിടെ 5.45ഓടെ നെടുമങ്ങാട് ഭാഗത്തേക്ക് 108 ആംബുലൻസെത്തി. ഉടൻതന്നെ പോലീസും വിവിധ പാർട്ടികളിലെ പ്രവർത്തകരും ചേർന്ന് ഏറെ പണിപ്പെട്ട് ആംബുലൻസിനു വഴിയൊരുക്കി.


വൈകീട്ട് നാലുമണിയോടെ എൽ.ഡി.എഫ്. സ്ഥാനാർഥി ജി. സ്റ്റീഫൻ റോഡ്ഷോയുമായി ജങ്ഷനിലെത്തിയതോടെയാണ് വെള്ളനാട്ട് കൊട്ടിക്കലാശത്തിനു തിരിശ്ശീല ഉയർന്നത്.


തുടർന്ന് യു.ഡി.എഫ്. പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രകടനമായി ജങ്ഷനിലെത്തി.


ഇതിനിടെ അനൗൺസ്മെൻറ്് വാഹനങ്ങൾകൂടി രംഗപ്രവേശം ചെയ്ത‌തോടെ കലാശക്കൊട്ട് മുറുകുകയും ഗതാഗതം കുരുങ്ങുകയും ചെയ്തു.


ആറു മണിക്ക് കൊട്ടിക്കലാശം അവസാനിപ്പിച്ച പ്രവർത്തകർ മുദ്രാവാക്യംവിളികളുമായി മടങ്ങിപ്പോയി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA