കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ഈസ്റ്റർ ദിനത്തിൽ പുതിയ അതിഥിയായി ഒരാൺകുഞ്ഞ് എത്തി. പുലർച്ചെ 6.50-ഓടെയാണ് ഏകദേശം ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഈ കുഞ്ഞിന് 'കനിവ്' എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്.
കുഞ്ഞ് തൊട്ടിലിലെത്തിയ ഉടൻ നഴ്‌സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങുകയും ജീവനക്കാരെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് പ്രാഥമിക പരിശോധനകൾക്കായി കുഞ്ഞിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. 3.200 ഗ്രാം തൂക്കമുള്ള കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവാനായി ബീച്ച് ആശുപത്രിയിൽ തുടരുന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യനില വിലയിരുത്തി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന ആറാമത്തെ കുട്ടിയാണ് കനിവ്. നേരത്തെ ലഭിച്ച അഞ്ച് കുട്ടികളിൽ നാലുപേരും ആൺകുട്ടികളായിരുന്നു. ആദി, ഹെർത്ത്യൂസ്, നിലാവ്, ആരവ്, നീരവ് എന്നിവർക്ക് ശേഷമാണ് കനിവ് എത്തുന്നത്. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും കുഞ്ഞിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















