നാദാപുരത്ത് എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് എൽഡിഎഫ്

നാദാപുരത്ത് എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് എൽഡിഎഫ്
നാദാപുരത്ത് എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് എൽഡിഎഫ്
Share  
2026 Apr 07, 12:13 PM
SAMUDRA
NISH
KWICOS

തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം നാദാപുരത്ത് യുഡിഎഫ് അക്രമം അഴിച്ചുവിടുകയാണെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. ശാന്തമായി നിലനിന്നിരുന്ന പ്രദേശത്ത് ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വീടുകളിൽ വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടയിലാണ് സിപിഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം കെ. അജേഷ്, ഡിവൈഎഫ്‌ഐ മേഖലാ ട്രഷറർ അമൽ ശേഖർ എന്നിവർക്ക് നേരെ അക്രമമുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു.


​യുഡിഎഫിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അക്രമം നടന്നതെന്ന് എൽഡിഎഫ് നാദാപുരം മണ്ഡലം സെക്രട്ടറി ഇ.കെ. വിജയൻ എംഎൽഎയും പ്രസിഡന്റ് എ. മോഹൻദാസും പ്രസ്താവനയിൽ ആരോപിച്ചു. വർഷങ്ങളായി സമാധാനം നിലനിൽക്കുന്ന ഇടങ്ങളിൽ സംഘർഷമുണ്ടാക്കി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA