ആഴ്ചകൾക്ക് മുൻപ് ബേപ്പൂർ-വെള്ളയിൽ പുറങ്കടലിൽ മുങ്ങിപ്പോയ മണ്ണുമാന്തിക്കപ്പലിനെ അടിത്തട്ടിൽ നിന്ന് പുറത്തെടുത്തു. മുംബൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന സങ്കീർണ്ണമായ ദൗത്യത്തിനൊടുവിലാണ് കപ്പൽ ഉപരിതലത്തിലെത്തിച്ചത്. ചെന്നൈയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധർ, പ്രാദേശിക മത്സ്യത്തൊഴിലാളികൾ, കോസ്റ്റ്ഗാർഡ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ സംയുക്ത പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ.
കാസർകോട് തുറമുഖത്തേക്ക് പോകവെയായിരുന്നു കപ്പൽ അപകടത്തിൽപ്പെട്ട് കടലിൽ മുങ്ങിയത്. പോർട്ട് ഓഫീസർ ഹരി അച്യുതവാരിയർ, ബേപ്പൂർ ഫിഷിങ് പോർട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ എന്നിവരുടെ ഏകോപനത്തിൽ കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും ദൗത്യത്തിൽ സജീവമായി പങ്കെടുത്തു. കേരളത്തിൽ ഇത്തരത്തിൽ മുങ്ങിപ്പോയ ഒരു കപ്പൽ പൂർണ്ണരൂപത്തിൽ വീണ്ടെടുക്കുന്നത് ആദ്യമായാണെന്ന് കരുതപ്പെടുന്നു. തകർന്നുപോയ കപ്പലുകളെക്കാൾ ഉപരി, പൂർണ്ണരൂപത്തിൽ ഒരു കപ്പലിനെ ഉയർത്തിയെടുത്തത് വലിയ സാങ്കേതിക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















