പെരുവട്ടൂരിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു: കുടിവെള്ളം പാഴാകുന്നു, റോഡും തകരുന്നു

പെരുവട്ടൂരിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു: കുടിവെള്ളം പാഴാകുന്നു, റോഡും തകരുന്നു
പെരുവട്ടൂരിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു: കുടിവെള്ളം പാഴാകുന്നു, റോഡും തകരുന്നു
Share  
2026 Apr 07, 09:45 AM
SAMUDRA
NISH
KWICOS

കൊയിലാണ്ടി-മുത്താമ്പി റോഡിലെ പെരുവട്ടൂർ ഭാഗത്ത് ശുദ്ധജല പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നു. നിലവിൽ അടുത്തടുത്തായി അഞ്ചോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം ചീറ്റുന്നത്. പെരുവട്ടൂരിനും ഇയ്യഞ്ചേരിയ്ക്കുമിടയിലുള്ള ഭാഗത്താണ് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത്.


​ഏറ്റവും ദുരിതകരമായ കാര്യം, ഏതാനും ദിവസങ്ങൾക്ക് മുൻപ് പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴി നികത്തി ടാറിംഗ് നടത്തിയ അതേ സ്ഥലത്തുതന്നെ വീണ്ടും പൈപ്പ് പൊട്ടിയിരിക്കുന്നു എന്നതാണ്. ലക്ഷങ്ങൾ ചിലവഴിച്ച് നടത്തുന്ന അറ്റകുറ്റപ്പണികൾ ഫലപ്രദമാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പൈപ്പ് പൊട്ടുന്നത് മൂലം കുടിവെള്ളം പാഴാകുന്നതിനൊപ്പം റോഡ് തകരുന്നതും പതിവാകുകയാണ്. താൽക്കാലിക പരിഹാരങ്ങൾ കാണാതെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA