സ്ത്രീകളുടെ ആരോഗ്യവും കുടുംബത്തിന്റെ സന്തോഷവും ലക്ഷ്യമിട്ട് താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി.ഒ.ഡി.യും സ്റ്റാർകെയർ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിക്കുന്ന 'ഹെൽത്തി വിമെൻ, ഹാപ്പി ഫാമിലീസ്' പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സി.ഒ.ഡി. ഡയറക്ടർ ഫാ. സായി പാറൻകുളങ്ങരയ്ക്ക് പോസ്റ്റർ നൽകിയാണ് നിർവഹിച്ചത്.
മഞ്ഞക്കുന്ന്, മരുതോങ്കര, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, പുതുപ്പാടി, കോടഞ്ചേരി, വെറ്റിലപ്പാറ, ആനിക്കാംപൊയിൽ, മരിയാപുരം, പാലൂർകോട്ട എന്നിങ്ങനെ പത്ത് കേന്ദ്രങ്ങളിലായാണ് ഈ വിപുലമായ സ്ത്രീശാക്തീകരണ പരിപാടി നടക്കുന്നത്. സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യം, പോഷകാഹാരം, ശുചിത്വം, സാമ്പത്തിക സുസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ചർച്ചകളും ഇതിന്റെ ഭാഗമായി ഒരുക്കും. ചടങ്ങിൽ ബീന, കെ.സി. ജോയ്, ആൽബിൻ സഖറിയാസ്, ക്രിസ്റ്റീന തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















