ചോമ്പാല എൽ.പി. സ്‌കൂൾ വാർഷികാഘോഷം സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു

ചോമ്പാല എൽ.പി. സ്‌കൂൾ വാർഷികാഘോഷം സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു
ചോമ്പാല എൽ.പി. സ്‌കൂൾ വാർഷികാഘോഷം സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു
Share  
2026 Apr 07, 09:43 AM
SAMUDRA
NISH
KWICOS

ചോമ്പാല എൽ.പി. സ്‌കൂളിന്റെ 127-ാം വാർഷികാഘോഷം പ്രശസ്ത സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. ഷൈലേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിച്ചു.


​പൂർവ്വ വിദ്യാർഥികളായ ഡോ. ശ്രേയ ശ്രീധരൻ, നീരജ ഡി., അനാമിക എം.എം. എന്നിവരെയും വിദ്യാലയത്തിൽനിന്ന് എൽ.എസ്.എസ്. കരസ്ഥമാക്കിയ അനൈൻ സി., അഥർവ് പി., സുഹൈൽ പി., ശിവദേവ്, ശിവദർശ് എന്നിവരെയും ചോമ്പാല എ.ഇ.ഒ സപ്‌ന ജൂലിയറ്റ് ആദരിച്ചു. കൂടാതെ ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് പ്രേംജിത്ത് ചോമ്പാലയെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.


​മാനേജർ നാരായണൻ നമ്പ്യാർ, പ്രധാനാധ്യാപകൻ സി. ഷിമിത്ത്, സുരേഷ് ബാബു, എ.ടി. ശ്രീധരൻ, യതീഷ് സി. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA