വിദ്യാനഗർ കൈറ്റ്, എൽ.ബി.എസ്. എൻജിനീയറിങ് കോളേജിന്റെയും ഓപ്പൺ മൈൻഡിന്റെയും സഹകരണത്തോടെ നടത്തിയ ലിറ്റിൽ കെറ്റ്സ് റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കളായി. കക്കാട്ട് ജി.എച്ച്.എസ്.എസ്. രണ്ടും ജി.എച്ച്.എസ്.എസ്. കൊളത്തൂർ മൂന്നാംസ്ഥാനവും നേടി.
വിദ്യാർഥികളിൽ സാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതോടൊപ്പം വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് സ്കൂൾതല മികവുത്സവത്തിൽനിന്ന് തിരഞ്ഞെടുത്ത നൂറ്റിപ്പത്തോളം കുട്ടികളാണ് മേളയിൽ മാറ്റുരച്ചത്. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്‌തു. എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് റിസർച്ച് ഡീൻ ഡോ. പി. പ്രമോദ് അധ്യക്ഷതവഹിച്ചു.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമെൻ്റോയും സമ്മാനിച്ചു. വിവിധ കാറ്റഗറികളിൽ മികവ് തെളിയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു.
ആശയത്തിന്റെ പ്രസക്തി, പ്രോഡക്‌ടിൻ്റെ പ്രവർത്തനക്ഷമത, കോഡിങ്ങിലുള്ള അറിവ് എന്നിവ വിലയിരുത്തിയാണ് എൽ.ബി.എസ്. ടീമംഗങ്ങളായ നിതിഷ് നായക്, മുഹമ്മദ് സൈൻ, അബൂബക്കർ അഫ്‌നാൻ എന്നിവർ സമ്മാനാർഹരെ കണ്ടെത്തിയത്.
സമാപനസമ്മേളനം ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാംഭട്ട് ഉദ്ഘാടനം ചെയ്‌തു. പി. സവിത, ടി.വി. മധുസൂദനൻ, എൻ. നന്ദികേശൻ, കെ. ശങ്കരൻ, ജംഷീദ് എന്നിവർ മത്സരാർഥികളുമായി സംവദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്‌തു. വി. ഫാത്തിമത്ത് റിദ, കെ.പി. സഞ്ജയ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















