വന്യമൃഗങ്ങളെ ശല്യപ്പെടുത്തിയാൽ ക്രിമിനൽക്കേസ്

വന്യമൃഗങ്ങളെ ശല്യപ്പെടുത്തിയാൽ ക്രിമിനൽക്കേസ്
വന്യമൃഗങ്ങളെ ശല്യപ്പെടുത്തിയാൽ ക്രിമിനൽക്കേസ്
Share  
2026 Apr 07, 09:38 AM
SAMUDRA
NISH
KWICOS

ഗൂഡല്ലൂർ: മസിനഗുഡിയിൽ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച് വനംവകുപ്പ്. മസിനഗുഡി-മായാർ റോഡിൽ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിട്ട് അവയെ ഫോട്ടോ എടുക്കുന്നത് ക്രിമിനൽ കുറ്റമാണ്.


കഴിഞ്ഞദിവസം മസിനഗുഡി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മസിനഗുഡി വനം റെയ്ഞ്ച് ഓഫീസർ എൻ. രാജൻ അധ്യക്ഷനായി.


വിനോദസഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർ മൃഗങ്ങളെ അവർ ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. ആഹാരം നൽകുന്നതും പൊതികൾ വനത്തിനുള്ളിലേക്ക് വലിച്ചെറിയുന്നതും ഡ്രൈവർമാർ തടയണം. വനത്തിനുള്ളിൽ പുകവലിക്കുന്നതും മദ്യപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തിയാൽ ക്രിമിനൽ കേസെടുക്കുമെന്നും റെയ്ഞ്ച് ഓഫീസർ എൻ. രാജൻ പറഞ്ഞു. ഫോറസ്റ്റർ കെ. പന്ദനരാജ് യോഗത്തിൽ വിശദീകരണം നടത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA