താമരശ്ശേരി കാരാടിയിൽ കെഎസ്ആർടിസി ബസിലേക്ക് വാൻ നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഏഴുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ഓമ്നി വാൻ എതിർദിശയിൽ വന്ന ബസിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഷാദ്, മക്കളായ മുഹമ്മദ് അജ്നാൻ, മുഹമ്മദ് സഫ്‌വാൻ എന്നിവർക്കും ബസ് യാത്രക്കാരായ നാലുപേർക്കുമാണ് പരിക്കേറ്റത്.
വാൻ ഓടിച്ചിരുന്ന മുഹമ്മദ് നൗഷാദിന്റെ പരിക്ക് സാരമുള്ളതാണ്. ഇടിയിൽ തകർന്ന വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. നൗഷാദിനെയും മക്കളെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ഹരികൃഷ്ണ (ഈങ്ങാപ്പുഴ), രസിത (താമരശ്ശേരി), അബ്ദുൾ സലാം (മാവൂർ), സൗമിനി (അമ്പായത്തോട്) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് നാട്ടുകാരും താമരശ്ശേരി പോലീസും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















