മലപ്പുറം : 'സ്വീപ്' പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെറെയും സീനിയർ ചേംബർ ഇന്റർനാഷണലിൻ്റെയും നേതൃത്വത്തിൽ ഭിന്നശേഷി ബൂത്തുകൾ ഹരിതവത്കരിക്കും. പദ്ധതിയുടെ ഉദ്ഘാടനം മാതൃകാ പോളിങ് ബൂത്തിൽവെച്ച് കളക്‌ടർ വിനയ് ഗോയലിന് സീനിയർ ചേംബർ മലപ്പുറം ലീജിയൻ പ്രസിഡൻ്റ് അനിൽ പത്മനാഭ ചെടിച്ചട്ടി കൈമാറി നിർവഹിച്ചു.
ജില്ലയിൽ മലപ്പുറം ഗവ. കോളേജ്, മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്കൂൾ, വണ്ടൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി മൂന്ന് ഭിന്നശേഷി ബൂത്തുകളാണുള്ളത്. ഇവിടങ്ങളിലെ പോളിങ് ഉദ്യോഗസ്ഥരും ഭിന്നശേഷിക്കാരായിരിക്കും. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ഷിബുലാൽ അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ സമീർ മച്ചിങ്ങൽ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്‌ടർ ജയശ്രീ എസ്. വാരിയർ, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ സുരേഷ്, സിനിയർ ചേംബർ ഇൻ്റർനാഷണൽ മലപ്പുറം ലീജിയൻ ട്രഷറർ നൗഷാദ് മാമ്പ്ര, ഭാരവാഹികളായ എം.സി. സതീഷ്, ലീന ബാബു, ഷൈല ബീഗം എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















