പൈതൃകമതിൽ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ

പൈതൃകമതിൽ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ
പൈതൃകമതിൽ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ
Share  
2026 Apr 07, 09:23 AM
SAMUDRA
NISH
KWICOS

ഇരിങ്ങാലക്കുട : കുട്ടൻകുളം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന നവീകരണ പ്രവർത്തനങ്ങളിൽ തെക്കേ അരികിൽ പൈതൃകമതിൽ നിർമാണം ഉത്സവത്തിനു മുൻപേ പൂർത്തിയാക്കുമെന്ന് പൊതുമരാമത്തുവകുപ്പ്.


തെക്കേ അരികിൽ വെട്ടുകല്ലുപയോഗിച്ച് പൈതൃകമതിൽ നിർമാണം ആരംഭിച്ചു. ഉത്സവത്തിനു മുൻപേ മതിൽ നിർമാണം പൂർത്തിയാക്കി, റോഡ് മണ്ണിട്ട് ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കും. കുളത്തിൻ്റെ പടിഞ്ഞാറുഭാഗം തത്കാലം ഉത്സവം കഴിയുന്നതുവരെ ഷീറ്റ് വെച്ച് അടച്ച് ഉത്സവശേഷം പണി പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽനിന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡ് കടന്നുപോകുന്നത് കുളത്തിന്റെ തെക്കേ അതിരിലൂടെയാണ്. ഒരേക്കറിലധികം വിസ്തൃതിയിൽ ദീർഘചതുരാകൃതിയിൽ സ്ഥിതി ചെയ്യുന്ന കുളത്തിന്റെ തെക്കേ മതിൽ 2021 മേയ് 15-ന് പുലർച്ചെ പെയ്ത മഴയിൽ നടപ്പാതയടക്കം ഇടിഞ്ഞ് കുളത്തിലേക്ക് പോയിരുന്നു.


കുട്ടൻകുളം സംരക്ഷിക്കണമെന്ന ദേവസ്വം അപേക്ഷ പ്രകാരം സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 4.04 കോടി രൂപ ചെലവഴിച്ചാണ് കുളം വൃത്തിയാക്കി സൗന്ദര്യവത്കരിക്കുന്നത്. കുട്ടൻകുളം നവീകരണത്തിൽ തെക്കുഭാഗത്തെ അരിക് കെട്ടുന്നത് ഉത്സവത്തിനു മുൻപ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം പൊതുമരാമത്തുവകുപ്പ് ബിൽഡിങ്സ് വിഭാഗത്തിനും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കും കത്തു നൽകിയിരുന്നു. പത്തുദിവസം നീളുന്ന കൂടൽമാണിക്യം ഉത്സവകാലത്ത് ഈ വഴിയിലൂടെയാണ് ജനങ്ങളും ആനകളുമെല്ലാം ക്ഷേത്രത്തിലെത്തിച്ചേരാറുള്ളത്, കൂടൽമാണിക്യം ഉത്സവം ഏപ്രിൽ 28-ന് കൊടിയേറി മേയ് എട്ടിന് ആറാട്ടോടെ സമാപിക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA