പുതുവേലിയിൽ ബസ് അപകടം; 11 പേർക്ക് പരിക്ക്

പുതുവേലിയിൽ ബസ് അപകടം; 11 പേർക്ക് പരിക്ക്
പുതുവേലിയിൽ ബസ് അപകടം; 11 പേർക്ക് പരിക്ക്
Share  
2026 Apr 07, 09:18 AM
SAMUDRA
NISH
KWICOS

കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലിക്ക് സമീപം ബ്രേക്ക് നഷ്ട്‌ടപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് റോഡിൻറെ വശത്ത് ഇടിച്ചുനിർത്തി. ഇതിനിടയിൽ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിലും കാറിലും ഇടിച്ചു.


അപകടത്തിൽ ബസിലെ 11 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്നും കോതമംഗലത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൻ്റെ ബ്രേക്ക് നഷ്ട‌പ്പെട്ട വിവരം യാത്രക്കാരെ, ഡ്രൈവർ തിരുവനന്തപുരം തൊടുമല വഴിയരികത്ത് ടി. രഞ്ജിത് കുമാർ (42) മുൻ കുട്ടി അറിയിച്ചു.


ബസ് വലതുവശം ചേർത്ത് ഇടിച്ചുനിർത്തുകയാണെന്നും യാത്രക്കാർ ഇടതുവശത്തേക്ക് മാറി സുരക്ഷിതരായിരിക്കാനും ഡ്രൈവർ നിർദേശിച്ചു.


വലതുഭാഗത്തേക്ക് തിരിക്കുന്നതിനിടയിൽ എതിരേവന്ന കോട്ടയം കെ.എസ്.ആർ.ടി.സി. ബസിലും കാറിലും ഇടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടത്തിന്റെ വ്യാപ്‌തി കുറഞ്ഞു. ഡ്രൈവർക്കും സാരമായ പരിക്കേറ്റു. ചിഞ്ചു വിഷ്‌ണ (24) മേപ്പാട്ടു തറയിൽ കുമ്പളം പൊയ്ക പത്തനംതിട്ട,


എം.എസ്. ആഷാമോൾ (36) മനിക്കൽ വാലാച്ചിറ എറണാകുളം, എം.എ. ജോൺ (62) മങ്കുന്നേൽ അഗളി പാലക്കാട്, അച്ചാമ്മാ ജോൺ (60) മങ്കുന്നേൽ അഗളി, ഹരികൃഷ്ണൻ എസ്. നായർ (26) വടക്കേക്കര കൂത്താട്ടുകുളം, ലീലാ ജോർജ് (73) പനക്കാട്ടിൽ ഇടയാർ, ടി. രഞ്ജിത് കുമാർ (42) (ഡ്രൈവർ) തൊടുമല വഴിയരികത്തുവീട് തിരുവനന്തപുരം എന്നിവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA