യുവതലമുറയെ വോട്ടെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ഭരണകൂടം പുറത്തിറക്കിയ നൃത്തവീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. "നിന്റെ വോട്ട്... നാടിന് വേണം" എന്ന സന്ദേശവുമായി വോട്ടവകാശത്തെക്കുറിച്ച് അവബോധം നൽകുന്ന ഈ വീഡിയോയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറും തിരുവനന്തപുരം കളക്ടർ അനു കുമാരിയും അസിസ്റ്റന്റ് കളക്ടർ ഡോ. ശിവശക്തിവേലും നേരിട്ട് ചുവടുവെക്കുന്നു എന്നതാണ് പ്രധാന ആകർഷണം. കോവളം തീരത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് ഒരു മിനിറ്റും 32 സെക്കൻഡുമാണ് ദൈർഘ്യം.
തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കൊച്ചിയിൽ പുറത്തിറക്കിയ ഗാനത്തിന് അനുസരിച്ചാണ് ഉദ്യോഗസ്ഥർ നൃത്തം ചെയ്തിരിക്കുന്നത്. കളക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയായ മാനസയാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ തിരഞ്ഞെടുപ്പ് വകുപ്പിലെ മറ്റ് ജീവനക്കാരും ബി.എൽ.ഒമാരും ഈ നൃത്തസംഘത്തിൽ അണിനിരക്കുന്നുണ്ട്. ജെൻ സി വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഈ വേറിട്ട പ്രചാരണ പരിപാടി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















