തിരുവനന്തപുരം കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്നലെ ഉച്ചയോടെയാണ് 21 കാരിയായ ഷംന വീട്ടിൽ പ്രസവിച്ചതും കുഞ്ഞ് മരണപ്പെട്ടതും. കുഞ്ഞിന്റെ ശരീരത്തിൽ അസ്വാഭാവികമായ മുറിപ്പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം, തന്റെ ഭാര്യ ഗർഭിണിയായിരുന്നു എന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഭാര്യയ്ക്ക് കടുത്ത വയറുവേദനയാണെന്ന് അറിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷ വരുത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഷംനയെ ഓട്ടോയിൽ കയറ്റിയ ശേഷം ചില സാധനങ്ങൾ എടുക്കാനായി മുറിയിൽ തിരിച്ചെത്തിയ ഭർത്താവ് രക്തക്കറ കണ്ട് പരിശോധിച്ചപ്പോഴാണ് ബെഡ്ഷീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനയിൽ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയത് ഡോക്ടർമാരിൽ വലിയ സംശയമുണ്ടാക്കി.
യുവതി ഗർഭിണിയാണെന്ന കാര്യം ഭർത്താവിനെപ്പോലെ തന്നെ ബന്ധുക്കൾക്കും അറിയില്ലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. നിലവിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന ഷംനയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ കുഞ്ഞിന്റെ മരണകാരണത്തിലും ദേഹത്തെ മുറിവുകളിലും വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















