പ്രകടനപത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി; പത്തുവർഷത്തെ പുരോഗതി വിവരിച്ച് മുഖ്യമന്ത്രി

പ്രകടനപത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി; പത്തുവർഷത്തെ പുരോഗതി വിവരിച്ച് മുഖ്യമന്ത്രി
പ്രകടനപത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി; പത്തുവർഷത്തെ പുരോഗതി വിവരിച്ച് മുഖ്യമന്ത്രി
Share  
2026 Apr 06, 11:41 AM
SAMUDRA
NISH
KWICOS

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തുടരുന്നതിനിടെ എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എൽഡിഎഫ് പ്രകടനപത്രികയിലെ 95 ശതമാനം കാര്യങ്ങളും നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടത്. സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങളിൽ എത്രത്തോളം പൂർത്തിയായെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും, ആ കണക്കുകൾ പൊതുസമൂഹത്തിന് മുന്നിൽ വെക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂർത്തിയാക്കിയതും പൂർത്തിയായിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.


​ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാൻ സാധിച്ചത് സർക്കാരിന്റെ വലിയ നേട്ടമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശരാശരി നാല് അംഗങ്ങളുള്ള ഒരു കുടുംബമെന്ന കണക്കുവെച്ച് ഏകദേശം 20 ലക്ഷത്തോളം ആളുകൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കാൻ ഇതിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കിയ പുനർഗേഹം പദ്ധതി വഴി 2789 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയില്ലാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകിയതായും അദ്ദേഹം അറിയിച്ചു. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് പട്ടയ വിതരണം അഞ്ച് ലക്ഷമെന്ന ലക്ഷ്യത്തിൽ എത്താതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​തൊഴിൽ മേഖലയിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും മികച്ച മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 3,13,202 പിഎസ്‌സി നിയമനങ്ങൾ സർക്കാർ പൂർത്തിയാക്കി. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 178 വീടുകൾ പൂർത്തിയായിക്കഴിഞ്ഞു. ലോകത്ത് തന്നെ അപൂർവ്വം രാജ്യങ്ങൾ മാത്രം കൈവരിച്ച നേട്ടമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം എത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ വികസന കുതിപ്പ് സംസ്ഥാനത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം പിണറായിയിൽ പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA