വാരം ! രണ്ടാം ഗുരുവായൂർ എന്നപേരിൽ പ്രശസ്‌തമാകുന്ന വാരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവീകരിച്ച ക്ഷേത്രക്കുളത്തിൻ്റെ സമർപ്പണം തിങ്കളാഴ്ച നടക്കും. പ്രതിഷ്ഠാദിനോത്സവത്തിൻ്റെ ഭാഗമായുള്ള ചടങ്ങ് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പദ്‌മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.
എട്ടരമുതൽ ഭജന. പ്രതിഷ്‌ഠാദിനോത്സവം ചൊവ്വാഴ്‌ച സമാപിക്കും. രാവിലെ ഒൻപതിന് മാത്യസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം. 11-ന് കിഴുന്ന പെരുംതൃക്കോവിൽ ക്ഷേത്രം മാത്യസമിതിയുടെ ഭജന, രാത്രി 7.30-ന് തിടമ്പുനൃത്തം എന്നിവയുണ്ടാകും.
2015-ലാണ് ക്ഷേത്രക്കുളം നവീകരണം തുടങ്ങിയത്. 2016-ൽ വാസ്തുശില്പി ചിത്രൻ മേസ്‌തിരി (കാപ്പാട്) പ്രവൃത്തി തുടങ്ങി.
പഴമയുടെ പ്രൗഢിയും പൗരാണിക രീതികളും വാസ്തുവിധിപ്രകാരമുള്ള അളവും ആധുനിക സൗകര്യങ്ങളും ചേർത്താണ് കുളം ഒരുക്കിയത്. വാരം ശ്രീകൃഷ്‌ണ ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തിലായിരുന്നു നവീകരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















