ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
Share  
2026 Apr 06, 07:50 AM
SAMUDRA
NISH
KWICOS

മലപ്പുറം നിയമസഭാതിരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിയിലുള്ള ജില്ലയിലെ ഭിന്നശേഷി ജീവനക്കാർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നടത്തി. കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനംചെയ്തു‌.


വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനത്തിലാണ് പരിശീലനം നൽകിയത്. ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളിലെ പോളിങ് ഡ്യൂട്ടിയിലുള്ളവരും റിസർവിലുള്ളവരുമായി 25 ജീവനക്കാർ പങ്കെടുത്തു. റാംപ് അടക്കം മികച്ച സൗകര്യങ്ങളൊരുക്കണമെന്നും റിസർവിലുള്ള ജീവനക്കാരെയും പോളിങ് ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.


പരിശീലനത്തിന് നിറമരുതൂർ ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കുഞ്ഞിതുട്ടി നേതൃത്വംനൽകി. ജില്ലയിൽ മൂന്ന് ഇൻക്ലൂസിവ് പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. മഞ്ചേരി മണ്ഡലത്തിലുൾപ്പെട്ട മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ (ബൂത്ത് നമ്പർ-138), മലപ്പുറം മണ്ഡലത്തിലെ മലപ്പുറം ഗവ. കോളേജ് (ബൂത്ത് നമ്പർ-152), വണ്ടൂർ മണ്ഡലത്തിലെ മമ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌കൂൾ (ബൂത്ത്) നമ്പർ-74) എന്നിവയാണ് ഭിന്നശേഷിസൗഹൃദ പോളിങ് ബൂത്തുകൾ.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA