ഉയിർപ്പ് പെരുന്നാൾ: പിറവത്ത് പൈതലുട്ട് നേർച്ച

ഉയിർപ്പ് പെരുന്നാൾ: പിറവത്ത് പൈതലുട്ട് നേർച്ച
ഉയിർപ്പ് പെരുന്നാൾ: പിറവത്ത് പൈതലുട്ട് നേർച്ച
Share  
2026 Apr 06, 07:46 AM
SAMUDRA
NISH
KWICOS

പിറവം: ഉയിർപ്പ് പെരുന്നാളിൻ്റെ ഭാഗമായി പിറവത്തെ ദേവാലയങ്ങളിൽ പൈതലുട്ട് നേർച്ച നടന്നു. ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികൾ നേർച്ചവിഭവങ്ങളുമായി എത്തിയിരുന്നു. പിറവം സെയ്ൻ്റ് മേരീസ് ഓർത്തഡോക്സ‌് സിറിയൻ കത്തീഡ്രലി (പിറവം വലിയ പള്ളി) ലും വിശുദ്ധ രാജാക്കളുടെ നാമത്തിലുള്ള സെയ്ന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയത്തിലും ഹോളി കിങ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (കൊച്ചുപള്ളി) യിലും പാരമ്പര്യാചാരപ്രകാരം നടത്തിയ നേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു.


ഉയിർപ്പ് ശുശ്രൂഷയെ തുടർന്നാണ് പൈതൽ നേർച്ച. പള്ളികളിൽ ശനിയാഴ്‌ച രാത്രി എട്ടിന് ഉയിർപ്പ് ശുശ്രൂഷകൾ ആരംഭിച്ചു. പിറവം വലിയ പള്ളിയിലെ ശുശ്രൂഷകൾക്ക് വികാരി ഫാ. ഏലിയാസ് ചെറുകാട്ട് മുഖ്യ കാർമികത്വം നൽകി. സഹവികാരിമാരായ ഫാ. ബിനോയി പട്ടകുന്നേൽ, ഫാ. ബാബു എബ്രഹാം എന്നിവരുമുണ്ടായിരുന്നു.


യാക്കോബായ ഇടവകയുടെ സെയ്ൻ്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ദേവലയത്തിലെ ശുശ്രൂഷകൾക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് മുഖ്യകാർമികനായി. വികാരി വർഗീസ് പനിച്ചിയിൽ, ഫാ. ബേസിൽ പാറേക്കാട്ട്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. ബിജോ വർഗീസ് എന്നിവർ സഹകാർമികരായിരുന്നു.


ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ ശുശ്രൂഷകൾക്ക് വികാരി ഫാ. തോമസ് പ്രാലേൽ മുഖ്യ കാർമികനായി. ശനിയാഴ്‌ച രാത്രി 12 മണിയോടെ ഉയിർപ്പിന്റെ ശുശ്രൂഷകൾ സമാപിച്ച ശേഷം പൈതലൂട്ട് നേർച്ച ആരംഭിച്ചു. നേർച്ച വിളമ്പൽ ഞായറാഴ്‌ച രാവിലെ 11 വരെ നീണ്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA