വിതുര വേനൽമഴ ഇടയ്ക്കു ലഭിച്ചെങ്കിലും മലയോരമേഖല കടുത്ത ജലക്ഷാമത്തിലേക്ക്, വേനൽമഴ തുടർച്ചയായി ലഭിക്കാത്തതും ലഭിച്ച മഴ ദുർബലമായതുമാണ് വറുതിക്ക് പ്രധാന കാരണങ്ങൾ. മഴവെള്ളം സംഭരിക്കാൻ ആവിഷ്‌കരിച്ച പദ്ധതികളിൽ പലതും നടപ്പാകാത്തതും തിരിച്ചടിയായി.
ജനുവരിയിൽ ആരംഭിച്ച വേനൽ മാർച്ച് മാസത്തോടെ ശക്തമായി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കിണറുകൾ വറ്റി. കുളങ്ങളെയാണ് തുണി അലക്കാനും കാലികളെ കുളിപ്പിക്കാനുമൊക്കെയായി പലരും കഴിഞ്ഞ ഏതാനും മാസങ്ങളായി ആശ്രയിച്ചിരുന്നത്. ഇവയും വറ്റിത്തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
പ്രധാന ജല സ്രോതസ്സുകളായ വാമനപുരമാറും കരമനയാറും വറ്റിത്തുടങ്ങിയത് ആശങ്കയാകുന്നു. നിരവധി ജലസംഭരണികളുള്ള വാമനപുരം ആറിലെ ജലനിരപ്പിലുണ്ടായ കുറവ് ജലക്ഷാമം രൂക്ഷമാക്കി.
പേപ്പാറ അണക്കെട്ടിലേക്കു വെള്ളമെത്തിക്കുന്ന കരമനയാറും വരൾച്ചാഭീഷണിയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















