ബംഗളൂരു: കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ (34) നാല് ദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ തടിയൻഡമോൾ മലയുടെ താഴ്‌വാരത്തുനിന്നുമാണ് ശരണ്യയെ കണ്ടെത്തിയത്. നിലവിൽ ആരോഗ്യവതിയായ ശരണ്യയെ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്ന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതാകുന്നത്. സാഹസിക യാത്രകളിൽ താല്പര്യമുള്ള ശരണ്യ ട്രക്കിങ്ങിനായാണ് കുടകിലെത്തിയത്. വനംവകുപ്പിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം ഒൻപതംഗ സംഘത്തോടൊപ്പമാണ് തടിയൻഡമോൾ കൊടുമുടി കയറാൻ ഇവർ പുറപ്പെട്ടത്. എന്നാൽ യാത്രയ്ക്കിടെ സംഘത്തിൽ നിന്നും ശരണ്യയെ കാണാതാവുകയായിരുന്നു.
ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്താൻ താല്പര്യപ്പെട്ടിരുന്ന ശരണ്യ താമസിച്ചിരുന്ന ഹോം സ്റ്റേ അധികൃതരോട് ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാൽ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് അനുമതിയില്ലാത്തതിനാലാണ് ഹോം സ്റ്റേയിലെ മറ്റ് താമസക്കാർക്കൊപ്പം ശരണ്യ യാത്ര തിരിച്ചത്. വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ വലിയ തിരച്ചിലിനൊടുവിലാണ് നാലാം ദിവസം ശരണ്യയെ കണ്ടെത്താനായത്. യുവതി എങ്ങനെയാണ് സംഘത്തിൽ നിന്നും ഒറ്റപ്പെട്ടതെന്നും ഇത്രയും ദിവസം എവിടെയായിരുന്നുവെന്നും പോലീസ് വിശദമായി ചോദിച്ചറിയും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














