വാടാനപ്പള്ളിയിൽ 'കിറ്റ്' വിവാദം; ബിജെപി-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

വാടാനപ്പള്ളിയിൽ 'കിറ്റ്' വിവാദം; ബിജെപി-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
വാടാനപ്പള്ളിയിൽ 'കിറ്റ്' വിവാദം; ബിജെപി-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
Share  
2026 Apr 05, 04:35 PM
SAMUDRA
NISH

തൃശ്ശൂർ: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ബിജെപി കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണത്തെത്തുടർന്ന് വലിയ സംഘർഷാവസ്ഥ. ഏകദേശം രണ്ടായിരത്തോളം ഭക്ഷ്യകിറ്റുകൾ സ്വകാര്യ ഗോഡൗണിൽ എത്തിച്ചതറിഞ്ഞ് കോൺഗ്രസ്, സി.പി.ഐ.എം പ്രവർത്തകർ സ്ഥലത്തെത്തി ഇത് തടയുകയായിരുന്നു. ഇതോടെ ബിജെപി-യുഡിഎഫ് പ്രവർത്തകർ തമ്മിൽ പ്രദേശത്ത് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.


​സംഭവം നടന്ന സൂപ്പർമാർക്കറ്റിന് മുകളിലെ മുറിയിൽ ബിജെപി നേതാവും നടനുമായ ദേവൻ ഉണ്ടായിരുന്നു എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. പ്രതിഷേധം ശക്തമായതോടെ അദ്ദേഹം പുറത്തേക്ക് വരികയും ചെയ്തു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച ടി.എൻ. പ്രതാപൻ, ഗോഡൗണിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സാധനങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കോൺഗ്രസ് പ്രവർത്തകർ അവിടെത്തന്നെ തുടരുന്നതിനാൽ പ്രദേശത്ത് ഇപ്പോഴും പോലീസ് കാവൽ തുടരുകയാണ്.

​കഴിഞ്ഞദിവസം തൃശ്ശൂരിലെ ഒളരിയിലും സമാനമായ രീതിയിൽ ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.


ഏകദേശം 900 രൂപ വിലവരുന്ന 26 കിറ്റുകൾ 'കാർത്തിക' സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്ത സംഭവത്തിൽ രാധാകൃഷ്ണൻ എന്നയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തത്. എൽ.ഡി.എഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു എന്ന പരാതികൾ ശക്തമായതോടെ മണ്ഡലത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA