കോഴിക്കോട് കുന്നമംഗലത്ത് വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു, അപകടം പടക്കനിർമ്മാണത്തിനിടെ എന്ന് സൂചന

കോഴിക്കോട് കുന്നമംഗലത്ത് വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു, അപകടം പടക്കനിർമ്മാണത്തിനിടെ എന്ന് സൂചന
കോഴിക്കോട് കുന്നമംഗലത്ത് വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു, അപകടം പടക്കനിർമ്മാണത്തിനിടെ എന്ന് സൂചന
Share  
2026 Apr 05, 08:46 AM
SAMUDRA
NISH

കോഴിക്കോട് കുന്നമംഗലം കുരുക്കത്തൂരിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. രാമനാട്ടുകര സ്വദേശിയായ രാഹുൽ (26), വീട് വാടകയ്ക്കെടുത്ത വിഷ്ണുവിന്റെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് അപകടം നടന്നത്. വിഷുവിനോടനുബന്ധിച്ച് വീടിനുള്ളിൽ പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.


​സ്ഫോടനസമയത്ത് അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭാഗങ്ങൾ തകരുകയും സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിഷ്ണുവും കുടുംബവും താമസിച്ചിരുന്ന ഈ വീട്ടിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA