കുറ്റ്യാടിയിൽ വികസന കുതിപ്പിന് എൽ.ഡി.എഫ്. പ്രകടനപത്രിക; പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കുറ്റ്യാടിയിൽ വികസന കുതിപ്പിന് എൽ.ഡി.എഫ്. പ്രകടനപത്രിക; പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു
കുറ്റ്യാടിയിൽ വികസന കുതിപ്പിന് എൽ.ഡി.എഫ്. പ്രകടനപത്രിക; പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു
Share  
2026 Apr 05, 08:40 AM
SAMUDRA
NISH

വടകര: അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള എൽ.ഡി.എഫ്. കുറ്റ്യാടി മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. പുറമേരിയിൽ നടന്ന വിപുലമായ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബിന് പത്രിക നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. മണിയൂരിനെയും ഇരിങ്ങലിനെയും ബന്ധിപ്പിക്കുന്ന അഴിക്കൽക്കടവ് പാലം, മാഹി കനാൽ പദ്ധതി പൂർത്തിയാക്കൽ, കുറ്റ്യാടി ജലസേചനക്കനാലിന്റെ നവീകരണം തുടങ്ങിയവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.


​തീരദേശ ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക ടൂറിസം സർക്യൂട്ടും പദ്ധതിയിലുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 'സ്മാർട്ട് കുറ്റ്യാടി' പദ്ധതി പരിഷ്കരിക്കുകയും സിവിൽ സർവീസ് പരിശീലനവും പഠന പിന്തുണയും ഉറപ്പാക്കുകയും ചെയ്യും. ഓരോ പഞ്ചായത്തിലും ഒരു ഗ്രന്ഥാലയത്തെ മികവിന്റെ കേന്ദ്രമാക്കാനും എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നു. കുന്നുമ്മൽ വോളിബോൾ അക്കാദമിയെ മാതൃകാ അക്കാദമിയായി ഉയർത്തുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.


​കാർഷിക-വ്യവസായ മേഖലകളിൽ മണിമല നാളികേര പാർക്കിനെ സംസ്ഥാനത്തെ പ്രധാന വ്യവസായ പാർക്കുകളിലൊന്നാക്കി മാറ്റും. കുറ്റ്യാടിയെ തരിശുരഹിത മണ്ഡലമാക്കാനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കെ.എസ്.ആർ.ടി.സി. സേവനം ലഭ്യമാക്കും. കൂടാതെ മണിയൂരിൽ പുതിയ വൈദ്യുതി സബ്സ്റ്റേഷൻ, ആയഞ്ചേരിയിൽ പോലീസ് സ്റ്റേഷൻ, കുറ്റ്യാടിയിൽ ഫയർസ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, ഇ.എസ്.ഐ. ഡിസ്പെൻസറി എന്നിവയും എൽ.ഡി.എഫ്. മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങളാണ്. പ്രധാന കേന്ദ്രങ്ങളിൽ പബ്ലിക് വൈ ഫൈ സ്പോട്ടുകളും വർഷംതോറുമുള്ള കൾച്ചറൽ ഫെസ്റ്റും പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA