വടകര: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ വ്യത്യസ്തമായ ജനസമ്പർക്ക പരിപാടികളുമായി കെ.കെ. രമ സജീവമാകുന്നു. ശനിയാഴ്ച രാവിലെ വനിതാ പ്രവർത്തകർക്കൊപ്പം നടത്തിയ പ്രഭാതസവാരിയോടെയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ച നടത്തം പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് സമാപിച്ചത്. പ്രഭാതസവാരിക്കിടെ വോട്ടർമാരോട് കുശലം പറഞ്ഞും വോട്ടഭ്യർത്ഥിച്ചുമാണ് സ്ഥാനാർത്ഥി നീങ്ങിയത്.
തുടർന്ന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. തട്ടോളിക്കരയിൽ നിന്ന് ആരംഭിച്ച ശനിയാഴ്ചത്തെ പര്യടനം മണ്ടോടിത്താഴ, ഇല്ലിമുക്ക്, ആദിയൂർ പോസ്റ്റോഫീസ്, മുക്കാട്ട്, പുത്തൻതെരു വഴി പുഞ്ചിരിമില്ലിലെത്തി. ഉച്ചയ്ക്ക് ശേഷം കൈനാട്ടി, ബാലവാടി, കുമുള്ളിമുക്ക്, വൈക്കിലശ്ശേരിതെരു തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട സ്ഥാനാർത്ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. രാത്രി വൈകി കുറ്റിയിൽപള്ളിയിലാണ് പര്യടന പരിപാടികൾ സമാപിച്ചത്. വരും ദിവസങ്ങളിലും കുടുംബസംഗമങ്ങളും വാഹന പര്യടനങ്ങളുമായി പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ്.-ആർ.എം.പി.ഐ. മുന്നണിയുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














