കുമ്പള: പരസ്പരസ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശമുയർത്തി ആരിക്കാടി പാറ ആലി ചാമുണ്ഡിക്ഷേത്രത്തിൽ ആലി ചാമുണ്ഡി തെയ്യം അരങ്ങിലെത്തി. കഴിഞ്ഞ 30-ന് തുടങ്ങിയ ഉത്സവം ആറിന് സമാപിക്കും. ആലിഭൂതം, പുതിയഭഗവതി ദൈവം, ഉത്സവമൂർത്തി എന്നിവ വരുംദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉറഞ്ഞാടും.
ആറിന് 10-ന് ഉത്സവത്തിന് സമാപനമാകും. അന്ന് തിരുവാഭരണങ്ങൾ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭണ്ഡാരവീട്ടിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഇതരമതസ്ഥരും കാലാകാലങ്ങളായി ഇവിടെ ക്ഷേത്രദർശനത്തിനെത്തുന്നു. എടനീർ മഠാധിപതി സച്ചിദാനന്ദഭാരതി ശനിയാഴ്ച ക്ഷേത്രത്തിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














