പാനൂർ : ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക വിനോദസഞ്ചാരമേഖലകളിൽ
സമഗ്രവികസനവാഗ്‌ദാനങ്ങളുമായി കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. കായിക അക്കാദമി, പിങ്ക് പാക്കേജ്, അത്യാധുനിക സ്റ്റേഡിയം, ഹാപ്പിനസ് പദ്ധതി, നൈപുണി വികസനം, വിനോദസഞ്ചാരപദ്ധതികൾ, താലൂക്കാസ്‌പത്രിയുടെ പൂർത്തീകരണം എന്നിവയെല്ലാം നടപ്പാക്കുമെന്നാണ് പത്രികയിലെ വാഗ്ദാനങ്ങൾ. കൂത്തുപറമ്പ് ബ്രാൻഡ് എന്ന പേരിൽ ഏകീകൃത വിപണനശൃംഖലയൊരുക്കും. കൂത്തുപറമ്പിന്റെ വികസനമുരടിപ്പ് പരിഹരിക്കാനാവശ്യമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുകയെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. വി.സുരേന്ദ്രൻ, പി.പി.എ.സലാം, കെ.പി.ഹാഷിം, പി.കെ.ഷാഹുൽ ഹമീദ്, വി.നാസർ, എൻ.എ.റഫീഖ്, സന്തോഷ് കണ്ണംവെള്ളി, ടി.കെ.ഹനീഫ്, ടി.ടി.രാജൻ എന്നിവർ ചേർന്നാണ് പത്രിക പ്രകാശനം ചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














