നെന്മാറ-വല്ലങ്ങി വേല എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് എട്ടുപേർക്ക് പരിക്ക്

നെന്മാറ-വല്ലങ്ങി വേല എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് എട്ടുപേർക്ക് പരിക്ക്
നെന്മാറ-വല്ലങ്ങി വേല എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് എട്ടുപേർക്ക് പരിക്ക്
Share  
2026 Apr 05, 08:11 AM
SAMUDRA
NISH

നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി ശനിയാഴ്ച കാലത്ത് നടന്ന എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് മുന്നോട്ട് ഓടി. ആന ഓടുന്നതിനിടെ പേടിച്ചോടി വീണ് എട്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച കാലത്ത് 7.30-ന് നെന്മാറ ദേശത്തിന്റെ എഴുന്നള്ളത്ത് ആനപ്പന്തലിന് താഴെ നടക്കുന്നതിനിടെയാണ് വൈലശ്ശേരി അർജുനൻ എന്ന ആന ഇടഞ്ഞ് മുന്നോട്ടോടിയത്. ആന ഓടുന്നതിന് മുന്നിലുണ്ടായിരുന്ന, നെന്മാറ സ്വദേശിയായ സുരേഷ് കുമാറിൻ്റെ ഭാര്യ സുലിമോൾക്ക്(45) ആനയുടെ മുന്നിലേക്ക് വീണാണ് പരിക്കേറ്റത്.


തുമ്പിക്കൈ തട്ടിയതോടെ ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. ആന തലതാഴ്ത്തി തിരിഞ്ഞു നടന്നതിനാൽ കൂടുതൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈയ്ക്കും, കാലിനും പരിക്കേറ്റ ഇവരെ ഉടൻതന്നെ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടർചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


ഒലിപ്പാറ ചള്ളയിൽ പ്രിൻസിൻ്റെ ഭാര്യ രാധാമണി(35), മക്കളായ ആദ്വിക്(ഏഴ്), ആത്മിക(അഞ്ച്), നെന്മാറ സ്വദേശിനികളായ ദാക്ഷായണി(71), മാളു(61), വിജയകുമാർ(60) നെന്മാറ സ്വദേശിനി ശകുന്തള(54) എന്നിവർക്കാണ് വീണ് പരിക്കേറ്റത്. ഇവർ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പികിത്സതേടി.


ഇടഞ്ഞോടിയ ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ നിയന്ത്രണവിധേയമാക്കി, ആനപ്പുറത്തിരുന്നവരെ താഴെയിറക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA