തിരുവനന്തപുരം : എ.ഐ.ഡി.എസ്.ഒ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അടങ്ങുന്ന സ്റ്റുഡന്റ്സ് മാനിഫെസ്റ്റോ സംസ്ഥാന സെക്രട്ടറി ആർ.അപർണ പ്രകാശനം ചെയ്തു.
ദേശീയ വിദ്യാഭ്യാസനയം 2020 കേരളത്തിൽ നടപ്പിലാക്കരുത്, നാലുവർഷ ബിരുദം പിൻവലിക്കുക, പിഎംശ്രീ പദ്ധതിയിൽനിന്ന് സമ്പൂർണമായി പിന്മാറുക, എസ്.സി., എസ്.ടി. വിദ്യാർഥികളുടെ ഗ്രാൻറ് വർധിപ്പിക്കുക, ഇ-ഗ്രാൻറ് സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന മാനിഫെസ്റ്റോയാണ് പ്രകാശനംചെയ്തത്.
എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്ക് മാനിഫെസ്റ്റോ കൈമാറും. ഇതിനെ പിന്തുണയ്ക്കുന്ന സ്ഥാനാർഥികളെയും പ്രസ്ഥാനങ്ങളെയും എ.ഐ.ഡി.എസ്.ഒ. തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. നേതാക്കളായ അഖിൽ മുരളി, അജിത് മാത്യു, സാം പോൾ രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














