രേഖകളില്ലാത്ത പണവുമായി കോഴിക്കോട് സ്വദേശി മേലാറ്റൂരിൽ പിടിയിൽ

രേഖകളില്ലാത്ത പണവുമായി കോഴിക്കോട് സ്വദേശി മേലാറ്റൂരിൽ പിടിയിൽ
രേഖകളില്ലാത്ത പണവുമായി കോഴിക്കോട് സ്വദേശി മേലാറ്റൂരിൽ പിടിയിൽ
Share  
2026 Apr 04, 04:29 PM
SAMUDRA
NISH

മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുമായി കോഴിക്കോട് സ്വദേശി പോലീസ് പിടിയിലായി. കൊടുവള്ളി വാവാട് കുരിയാനിക്കൽ സ്വദേശി മുഹമ്മദ് മിഷാബ് (32) ആണ് മേലാറ്റൂർ പോലീസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 19,75,000 രൂപയാണ് പിടിച്ചെടുത്തത്.


​രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂരിൽ വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പാണ്ടിക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു മിഷാബ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA