ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം നാലുമണി വരെ പോലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
കൊച്ചിയിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ കാരവനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി. മട്ടത്തുവെച്ച് കാർ തടഞ്ഞ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
കോടതിയിൽ വാദപ്രതിവാദങ്ങൾ മുറുകിയപ്പോൾ, ഏഴുവർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത് സുപ്രീം കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എസ്. രാജീവ് വാദിച്ചു. രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് അതിക്രമം നേരിട്ടെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചി നോർത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














