മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി ഷെരീഫിനെ പന്ത്രണ്ട് വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പോലീസ് പിടികൂടി. 2013-ൽ സ്വന്തം ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന ഇയാൾ, ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കണ്ടെത്തിയത്.
ഭാര്യ സാബിറയെയും മക്കളായ ഫാത്തിമ ഫിദ, ഹൈഫ എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയുടെ പേരിലുള്ള പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനുമായിരുന്നു ഇയാൾ ഈ ക്രൂരകൃത്യം നടത്തിയത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടതാണെന്നായിരുന്നു ഷെരീഫ് നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ വിശദമായ അന്വേഷണത്തിൽ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. 2015-ൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ ഇയാളെക്കുറിച്ച് ദീർഘകാലമായി വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














