പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയിൽ വരണാധികാരി വിശദീകരണം തേടി. പ്രചാരണത്തിനിടെ സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചുവെന്നാരോപിച്ച് മൂന്ന് പരാതികളാണ് റിട്ടേണിങ് ഓഫീസർക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
സ്ഥാനാർത്ഥിയോ പ്രതിനിധികളോ സമുദായം തിരിച്ച് വോട്ട് അഭ്യർത്ഥിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. എന്നാൽ, പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. സമാനമായ രീതിയിൽ തയ്യാറാക്കിയ മൂന്ന് പരാതികളാണ് അധികൃതർക്ക് ലഭിച്ചിട്ടുള്ളത്.
നേരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫ് വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ ഇടതു സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായാണ് എൽ.ഡി.എഫ് ഇത്തരമൊരു കൗണ്ടർ പരാതി നൽകിയതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. മണ്ഡലത്തിലെ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ ഇരുപക്ഷവും പരസ്പരം വർഗീയ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് ചർച്ചയായിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് റിട്ടേണിങ് ഓഫീസർ ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














