'വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കൂ'; വോട്ടർമാർക്കായി സപ്ലൈക്കോയുടെ സ്പെഷ്യൽ ഓഫർ

'വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കൂ'; വോട്ടർമാർക്കായി സപ്ലൈക്കോയുടെ സ്പെഷ്യൽ ഓഫർ
'വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കൂ'; വോട്ടർമാർക്കായി സപ്ലൈക്കോയുടെ സ്പെഷ്യൽ ഓഫർ
Share  
2026 Apr 03, 05:59 PM
SAMUDRA
NISH

തിരുവനന്തപുരം: വോട്ടർമാരെ പോളിങ് ബൂത്തുകളിലേക്ക് ആകർഷിക്കാൻ വേറിട്ട ക്യാമ്പയിനുമായി സപ്ലൈക്കോ രംഗത്ത്. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ 'ശബരി' പുട്ടുപൊടി നൽകുന്നതാണ് പദ്ധതി. വോട്ട് ചെയ്തതിന്റെ അടയാളമായ വിരലിലെ മഷി പരിശോധിച്ച ശേഷമായിരിക്കും ഈ ആനുകൂല്യം വോട്ടർമാർക്ക് ലഭ്യമാക്കുക.


​'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്‌ലൈനോടെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്), ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവ സംയുക്തമായാണ് ഈ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ ഈ ഓഫർ ലഭിക്കുന്നതിന് ഒരു നിബന്ധന കൂടിയുണ്ട്; സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഒരു രൂപയ്ക്ക് പുട്ടുപൊടി പാക്കറ്റ് സ്വന്തമാക്കാൻ സാധിക്കൂ.


​തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഈ സവിശേഷമായ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയുകയെന്ന് അധികൃതർ അറിയിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വേറിട്ട പദ്ധതിക്ക് സപ്ലൈക്കോ രൂപം നൽകിയിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA