കോഴിക്കോട്: ചെങ്ങോട്ടുകാവ് - നന്തി ബൈപാസിൽ സിഗ്നൽ സ്ഥാപിക്കാനായി എടുത്ത കുഴിയിൽ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നന്തി സ്വദേശി കൈലാസിനാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തിൽ പൊതുമരാമത്ത് റോഡ്‌സ് എക്സിക്യൂട്ടീവ് എൻജിനീയറോട് കമ്മീഷൻ റിപ്പോർട്ട് തേടി.
അപകടത്തിനിടയാക്കിയ കുഴി തിരിച്ചറിയാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ കരാർ കമ്പനി സ്ഥാപിച്ചിരുന്നില്ലെന്ന പരാതി ശക്തമാണ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. അടുത്ത മാസം കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














