കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 85 വയസ്സിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ ജില്ലയിൽ ഇതുവരെ 7,562 പേർ വോട്ട് രേഖപ്പെടുത്തി. ആദ്യദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏപ്രിൽ അഞ്ച് വരെയാണ് ഈ സൗകര്യം ലഭ്യമാകുക. മുൻകൂട്ടി അപേക്ഷ നൽകിയവരുടെ വീടുകളിൽ പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്.
സ്ഥാനാർത്ഥികളുടെ കണക്ക് പരിശോധന: 38 പേർക്ക് നോട്ടീസ്
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് ചെലവ് പരിശോധന കളക്ടറേറ്റിൽ നടന്നു. ആകെ നൂറ് സ്ഥാനാർത്ഥികളിൽ 62 പേർ മാത്രമാണ് കൃത്യമായ കണക്കുകൾ ഹാജരാക്കിയത്. കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയ 38 പേർക്ക് നോട്ടീസ് അയച്ചു. ചെലവ് നിരീക്ഷകരായ ദീപക് ആനന്ദ്, പുഷ്കർ കുമാർ, കസ്ലു സദാനന്ദ രാമറാവു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാം ഘട്ട പരിശോധന ഏപ്രിൽ നാലിനും മൂന്നാം ഘട്ടം എട്ടിനും നടക്കും. അടുത്ത ഘട്ടത്തിലും രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
നിരോധിത പ്രിന്റിംഗ് സാമഗ്രികൾ പിടിച്ചെടുത്തു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച 1,100 മീറ്റർ നിരോധിത പ്രിന്റിംഗ് സാമഗ്രികൾ പരിശോധനയിൽ പിടിച്ചെടുത്തു. ഐ.വി.ഒ സ്ക്വാഡും ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡും സംയുക്തമായി പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രചാരണ സാമഗ്രികൾക്കായി പോളി എത്തിലീൻ അല്ലെങ്കിൽ 100 ശതമാനം കോട്ടൺ തുണി മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














