രാമനാട്ടുകര: ദേശീയപാതയിലെ ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി അറപ്പുഴ പഴയപാലം നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് നീളുന്നു. പന്തീരാങ്കാവ് ഭാഗത്തുനിന്ന് രാമനാട്ടുകരയിലേക്ക് വരുന്ന പാതയിലാണ് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്.
പഴയപാലത്തിലെ നടപ്പാത മുറിച്ചുമാറ്റുന്ന ജോലികൾക്കായാണ് കഴിഞ്ഞ മൂന്നുദിവസമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ രാമനാട്ടുകരയിൽ നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന പാതയിലെ ഒരു വരിയിലൂടെ മാത്രമാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. പന്തീരാങ്കാവ് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ അറപ്പുഴ പാലത്തിന് സമീപം എത്തുമ്പോൾ ഒരു വരിയായി മാറേണ്ടി വരുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ആംബുലൻസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ്. അതേസമയം, പാലത്തിലെ ജോലി രാത്രിയും പകലും സജീവമായി നടക്കുന്നുണ്ടെന്നും വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് നടപ്പാത മാറ്റുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പാലം തുറന്നുകൊടുക്കുമെന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














