നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തികളിൽ കർശനപരിശോധന

നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തികളിൽ കർശനപരിശോധന
നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തികളിൽ കർശനപരിശോധന
Share  
2026 Apr 03, 09:18 AM
SAMUDRA
NISH

മറയൂർ : തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി കേരള- തമിഴ്‌നാട് അതിർത്തികളിൽ 24 മണിക്കൂർനേരം പരിശോധന കർശനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ചിന്നാർ, ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ കർശന പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്.


ഇടുക്കി ഡോഗ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധനകൾക്ക് വിധേയമാക്കി. സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവിനായി അന്യസംസ്ഥാനങ്ങളിൽ വ്യാപകമായി പണം എത്തുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്. പോലീസ് ഒബ്സർവർ ആയ ഉത്തർപ്രദേശ് കേഡറിലുള്ള ഡി.ഐ.ജി. പവൻകുമാർ മറയൂർ, കാന്തല്ലൂർ മേഖലയിലുള്ള പോളിങ് സ്റ്റേഷനുകൾ പരിശോധിച്ചു. മൂന്നാർ ഡിവൈ.എസ്.പി. എസ്. ചന്ദ്രകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ അനുഗമിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA