ശംഖുംമുഖം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞപ്പോൾ മട്ടൻ വില കുതിച്ചുയരുന്നു. നാടൻ ആടിന്റെ ഇറച്ചിക്ക് ഒറ്റയടിക്ക് 200 രൂപയാണ് വർദ്ധിപ്പിച്ചത്. നേരത്തെ 1000 രൂപയായിരുന്ന കിലോ വില പെരുന്നാൾ വിപണിയോടെ 1200 രൂപയിലെത്തി. നാടൻ ആടുകളുടെ ലഭ്യതയിലുണ്ടായ കുറവാണ് വില പെട്ടെന്ന് ഉയരാൻ കാരണമായത്.
നാടൻ ആടുകൾക്ക് ക്ഷാമം നേരിട്ടതോടെ വീട്ടിൽ ആട് വളർത്തുന്നവരും വില കൂട്ടിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ആടുകളുടെ ഇറച്ചിക്കും കച്ചവടക്കാർ വില വർദ്ധിപ്പിച്ചു. 600-700 രൂപയ്ക്ക് വിറ്റിരുന്ന ഇത്തരം ഇറച്ചിക്ക് ഇപ്പോൾ 800 മുതൽ 900 രൂപ വരെയാണ് ഈടാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന രാജസ്ഥാനി ആടുകളെ വാങ്ങി നാടൻ എന്ന പേരിൽ കശാപ്പ് ചെയ്ത് വിൽക്കുന്ന പ്രവണതയും ഹോട്ടൽ-കാറ്ററിംഗ് മേഖലകളിൽ വർദ്ധിച്ചിട്ടുണ്ട്. മട്ടനൊപ്പം ബീഫിനും പോത്തിറച്ചിക്കും കിലോയ്ക്ക് 50 രൂപ വീതം കൂടിയിട്ടുണ്ട്.
അതേസമയം, കോഴിയിറച്ചി വിലയിൽ വലിയ ഇടിവുണ്ടായി. കിലോയ്ക്ക് 175 രൂപയുണ്ടായിരുന്ന ചിക്കൻ വില 125 രൂപയിലേക്ക് താഴ്ന്നു. പാചകവാതക ക്ഷാമം മൂലം പല ഹോട്ടലുകളും അടച്ചിട്ടതും കടുത്ത ചൂട് കാരണം ഫാമുകളിൽ കോഴികളെ കൂടുതൽ ദിവസം നിലനിർത്താൻ കഴിയാത്തതുമാണ് വില കുറയാൻ കാരണം. വിപണിയിൽ നാടൻ കോഴിയുടെ ലഭ്യത കുറവായതിനാൽ 'ഗിരിരാജൻ' കോഴികളെയാണ് നിലവിൽ നാടൻ എന്ന പേരിൽ വിറ്റഴിക്കുന്നത്. സാധാരണയായി ചിക്കൻ വില ഇടയ്ക്കിടെ മാറാറുണ്ടെങ്കിലും മട്ടൻ വില ഒരിക്കൽ ഉയർന്നാൽ പിന്നീട് താഴാൻ സാധ്യത കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














