വോട്ടുചെയ്യാൻ ബൂത്തിലേക്ക് ഇനി ഊബറിൽ സൗജന്യമായി പോകാം; പോളിങ് ശതമാനം കൂട്ടാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുത്തൻ നടപടി

വോട്ടുചെയ്യാൻ ബൂത്തിലേക്ക് ഇനി ഊബറിൽ സൗജന്യമായി പോകാം; പോളിങ് ശതമാനം കൂട്ടാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുത്തൻ നടപടി
വോട്ടുചെയ്യാൻ ബൂത്തിലേക്ക് ഇനി ഊബറിൽ സൗജന്യമായി പോകാം; പോളിങ് ശതമാനം കൂട്ടാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുത്തൻ നടപടി
Share  
2026 Apr 02, 05:43 PM
SAMUDRA
NISH

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 9-ന് വോട്ടർമാർക്ക് പോളിങ് ബൂത്തുകളിലെത്താൻ സൗജന്യ യാത്രാ സൗകര്യമൊരുക്കി ഊബർ ഇന്ത്യ. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി വഴി ഊബർ ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് സേവനങ്ങളാണ് സൗജന്യമായി ലഭിക്കുക. വോട്ടർമാരെ പിക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ചാർജ് ഈടാക്കില്ല. രണ്ട് കിലോമീറ്ററിന് ശേഷമുള്ള ദൂരത്തിന് ഊബർ നിശ്ചയിച്ചിട്ടുള്ള സാധാരണ നിരക്ക് നൽകേണ്ടി വരും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭ്യമാകുന്നത്. മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.


​എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ഊബർ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ വ്യക്തമാക്കി. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയുന്നത് ഒഴിവാക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. ഇതിനുപുറമെ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.


​അതേസമയം, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ഇത്തവണ തപാലിൽ ബാലറ്റ് പേപ്പർ അയക്കില്ലെന്ന് അധികൃതർ അറിയിച്ചു. പകരം പരിശീലന കേന്ദ്രങ്ങളിലോ അതത് മണ്ഡലങ്ങളിലോ ഒരുക്കുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (VFC) വഴി വോട്ട് രേഖപ്പെടുത്താം. ഏപ്രിൽ 8-ന് പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും വോട്ട് ചെയ്യാൻ സൗകര്യമുണ്ടാകും. അന്യജില്ലകളിൽ വോട്ടവകാശമുള്ളവർക്കും ഡ്യൂട്ടിയുള്ള ജില്ലയിലെ ഫെസിലിറ്റേഷൻ സെന്ററുകൾ ഉപയോഗിക്കാം. ഇതിനായി ഫോം 12 അപേക്ഷയോടൊപ്പം ഡ്യൂട്ടി ഓർഡർ, വോട്ടർ ഐഡി കാർഡ് എന്നിവ നൽകണം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഏപ്രിൽ 2 വരെ അപേക്ഷിക്കാൻ സമയമുണ്ട്. വോട്ട് ചെയ്യാനെത്തുമ്പോൾ തിരിച്ചറിയൽ കാർഡും ഇലക്ഷൻ ഡ്യൂട്ടി ഓർഡറും നിർബന്ധമായും കരുതേണ്ടതാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA