മുംബൈ: സാധാരണ കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരിൽ ഭർത്താവ് ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഭാര്യയുടെ മേൽ കെട്ടിവെക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ദാമ്പത്യത്തിലെ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യാ പ്രേരണയുടെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി. ഒരു വ്യക്തിയെ ജീവനൊടുക്കാൻ നിർബന്ധിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ പ്രതി പ്രവർത്തിച്ചുവെന്ന് തെളിഞ്ഞാൽ മാത്രമേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുകയുള്ളൂവെന്നും കോടതി ഓർമ്മിപ്പിച്ചു.
2019-ൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി. മകന്റെ മരണത്തിൽ മരുമകൾക്ക് പങ്കുണ്ടെന്നും നിരന്തരമായ വഴക്കും ഭീഷണിയും കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്നും കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. നിസ്സാര കാര്യങ്ങൾക്ക് വഴക്കിടുക, അറിയിക്കാതെ സ്വന്തം വീട്ടിൽ പോവുക, കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളാണ് യുവതിക്കെതിരെ ഉന്നയിച്ചിരുന്നത്.
തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരാൾ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശ്യം യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കണ്ടെത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, യുവതിക്കെതിരെയുള്ള കേസും തുടർനടപടികളും റദ്ദാക്കി ഉത്തരവിട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














