സുൽത്താൻബത്തേരി: കഞ്ചാവുതോട്ടങ്ങൾ കണ്ടെത്തുന്നതിനായി വനംവകുപ്പും എക്സൈസും ചേർന്ന് വനമേഖലകളിൽ പരിശോധന നടത്തി. ചുക്കാലിക്കുനി, കുമിഴി, മുക്കുത്തിക്കുന്ന് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമസഭാതിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ 'സി ഹണ്ട്' ദൗത്യത്തിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്‌ടർ രാജേഷ് കോമത്ത്, എൻഫോഴ്‌സ്മെൻ്റ് സി.ഐ. എം.ജെ. സജിൻ, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ കെ. മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി. ഹരിദാസ്, പ്രിവൻ്റീവ് ഓഫീസർമാരായ പി. കൃഷ്‌ണൻകുട്ടി, എ.എസ്. അനീഷ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സുന്ദരൻ, ബി.എഫ്.ഒ. വി.പി. വിഷ്. എക്സൈസ് ഡ്രൈവർമാരായ അനുപ്രകാശ്, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














