മൂന്ന് കുടുംബങ്ങളെ കുടി മാറ്റി
പാലിയേക്കര : മടവാക്കരയിൽ കൊച്ചി - സേലം പൈപ്പ് ലൈനിൽ പാചകവാതക ചോർച്ചയ്ക്ക് പരിഹാരമായില്ല. സമീപത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവരെ കെ.എസ്.പി.പി.എൽ. കമ്പനിയുടെ ചെലവിൽ ആമ്പല്ലൂരിലെ ഹോട്ടലിലേക്കാണ് മാറ്റിയത്. ദേശീയപാതയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും പാചകവാതകത്തിന്റെ രൂക്ഷഗന്ധം പരന്ന നിലയിലാണ്.
പാചകവാതക പൈപ്പിലെ ചോർച്ച കണ്ടെത്തുന്നതിന് ഒൻപത് മീറ്റർ താഴ്‌ചയിൽ മണ്ണ് മാറ്റുന്ന ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ല. നീർത്തട പ്രദേശത്ത് കുഴിക്കുമ്പോൾ വെള്ളം നിറയുന്നതാണ് പണികൾക്ക് തടസ്സമാകുന്നത്. കുഴിക്കുന്ന ഭാഗത്തെ വെള്ളം പമ്പ് ചെയ്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ചോർച്ച കണ്ടെത്തി, പൈപ്പിലെ ഗ്യാസ് പൂർണമായി നീക്കിക്കഴിഞ്ഞാൽ ചോർച്ച അടയ്ക്കുന്നതിനുള്ള തീരുമാനത്തിലാണ് കമ്പനി.
കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇതിന് ഒരാഴ്ച സമയമാണ് കമ്പനി ആവശ്യപ്പെട്ടത്. ഇക്കാര്യം നാട്ടുകാർ അംഗീകരിച്ചില്ല. തുടർന്നാണ് കമ്പനിയുടെ ചെലവിൽ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. നേരത്തേ മാറി താമസിച്ചിരുന്നവർക്കുള്ള നഷ്ടപരിഹാരവും കമ്പനി നൽകി തുടങ്ങി.
മടവാക്കരയിൽ കഴിഞ്ഞ മാർച്ച് 18-നായിരുന്നു കൊച്ചി -സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്.
വൻതോതിൽ പാചകവാതകം ചോർന്നതോടെ അധികൃതർ പൈപ്പ് ലൈനിൽ ഇരുവശത്തെ വാൽവുകൾ അടച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തി.
എന്നാൽ ചോർച്ച അടയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചോർച്ചയുണ്ടായ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെ പൈപ്പിനുള്ളിൽ നേരത്തേയുണ്ടായിരുന്ന വാതകം പുറത്തേക്ക് പരക്കുകയായിരുന്നു.
പൈപ്പ് ലൈനിലെ ചോർച്ച രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ് കമ്പനി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














