ഗുരുദേവൻ കേരളത്തെ പുണ്യഭൂമിയാക്കിയ അവതാരപുരുഷൻ - ജസ്റ്റിസ് എൻ. നഗരേഷ്

ഗുരുദേവൻ കേരളത്തെ പുണ്യഭൂമിയാക്കിയ അവതാരപുരുഷൻ - ജസ്റ്റിസ് എൻ. നഗരേഷ്
ഗുരുദേവൻ കേരളത്തെ പുണ്യഭൂമിയാക്കിയ അവതാരപുരുഷൻ - ജസ്റ്റിസ് എൻ. നഗരേഷ്
Share  
2026 Apr 02, 09:13 AM
SAMUDRA
NISH

മനയ്ക്കച്ചിറ :വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ പുണ്യഭൂമിയാക്കി മാറ്റിയ ഗുരുദേവൻ അവതാര പുരുഷനാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ്. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 17-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സ്വന്തം ജീവിതകാലത്ത് പ്രവർത്തികമാക്കി വിജയിപ്പിച്ച പ്രായോഗികമായ വേദാന്തമാണ് ശ്രീനാരായണ ഗുരുദേവന്റേത്. ഇതാണ് മറ്റുള്ള സന്യാസിമാരിൽനിന്ന് ഗുരുവിനെ വ്യത്യസ്‌തമാക്കുന്നത്. ഗുരുദേവൻ്റെ ദർശനങ്ങളെ ലോകം ഏറ്റെടുത്തു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി തുടങ്ങിവെച്ച വൈക്കം സത്യാഗ്രഹം പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നെന്നും ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു.


സ്വാമി ശിവബോധാനന്ദ ദിവ്യജ്യോതി പ്രതിഷ്ഠ നടത്തി. യോഗം ഇൻസ്പെക്ടിങ് ഓഫീസർ എസ്. രവീന്ദ്രൻ ധർമപതാക ഉയർത്തി. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ദീപ പ്രകാശനം നടത്തി.


തിരുവല്ല യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, കോഴഞ്ചേരി യൂണിയൻ പ്രസിഡൻ്റ് കെ.എൻ. മോഹൻബാബു, ബ്ലോക്ക് മെമ്പർ എം.ഡി. ദിനേശ് കുമാർ, മോഹൻ സി.പപ്പു, സ്വാഗതസംഘം വർക്കിങ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, കൺവീനർ അഡ്വ. വി.എസ്.അനീഷ്, ജില്ലാ പഞ്ചായത്തംഗം നീതു മാമ്മൻ കൊണ്ടൂർ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അപ്പുക്കുട്ടൻ, കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന സതീഷ്, ബിജു പുളിലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


കേരള ബാങ്ക് ഡയറക്‌ടർ ബിനിൽകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സുമ സജികുമാർ, യൂത്ത്‌മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അനീഷ് ആനന്ദ്, യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, സൈബർസേന യൂണിയൻ ചെയർമാൻ സനോജ് കളത്തുങ്കൽമുറി, വൈദികയോഗം ചെയർമാൻ ഷാജി ശാന്തി, യൂണിയൻ പെൻഷനേഴ്‌സ് ഫോറം കൺവീനർ പദ്‌മജ സാബു എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA