കോഴിക്കോട്: രാമനാട്ടുകരയിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 21.77 ഗ്രാം എംഡിഎംഎയും ലഹരി വിറ്റുകിട്ടിയ 22,800 രൂപയും കണ്ടെടുത്തു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ. ജോൺസന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഫറോക്ക് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.
മലപ്പുറം ചേലേമ്പ്ര സ്വദേശികളായ ഷാഹിദ് ഹുസൈൻ, എം. അഭിനവ്, പി. അക്ഷിത്ത്, എ. റിഥുൻ എന്നിവരും ചാലിയം സ്വദേശി അബു താഹിർ, ഫറോക്ക് ചുങ്കം സ്വദേശി കെ.കെ. സിറാജ്ജുദ്ധീൻ എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ അവധിക്കാലം ലക്ഷ്യമിട്ട് ബെംഗളൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത്. ലോഡ്ജിൽ മുറിയെടുത്ത് ചെറിയ പാക്കറ്റുകളിലാക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.
പിടിയിലായവരിൽ ഷാഹിദ് ഹുസൈനും അബു താഹിറും മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടവരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഇവർ ആറുമാസം ജയിൽവാസം അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി കടത്തിൽ കുടുങ്ങുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ലഹരി വിൽപനക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഫറോക്ക് എസ്‌ഐ സാജിനിയുടെയും ഡാൻസാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഊർജിതമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














