വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി; ഒറ്റയടിക്ക് വർദ്ധിച്ചത് 195.50 രൂപ

വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി; ഒറ്റയടിക്ക് വർദ്ധിച്ചത് 195.50 രൂപ
വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി; ഒറ്റയടിക്ക് വർദ്ധിച്ചത് 195.50 രൂപ
Share  
2026 Apr 01, 09:30 AM
SAMUDRA
NISH

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വൻ വർദ്ധനവ്. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195.50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,078 രൂപയായി ഉയർന്നു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.


​പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി ലഭ്യതയിൽ കുറവുണ്ടായ പശ്ചാത്തലത്തിലാണ് ഈ വിലക്കയറ്റം. കഴിഞ്ഞ മാർച്ചിൽ സിലിണ്ടറിന് 114.5 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീണ്ടും വില കൂട്ടിയത് ഹോട്ടൽ, റസ്റ്റോറന്റ് മേഖലകളെ വൻ പ്രതിസന്ധിയിലാക്കും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ നിലവിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. പരിമിതമായ ഇടവേളയ്ക്കുള്ളിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്രയധികം വില കൂടുന്നത് വിപണിയിൽ മറ്റ് ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കാം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA