പെരുമണ്ണയിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി; ജനവാസ മേഖലയിൽ സൂക്ഷിച്ചത് 64 സിലിണ്ടറുകൾ

പെരുമണ്ണയിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി; ജനവാസ മേഖലയിൽ സൂക്ഷിച്ചത് 64 സിലിണ്ടറുകൾ
പെരുമണ്ണയിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി; ജനവാസ മേഖലയിൽ സൂക്ഷിച്ചത് 64 സിലിണ്ടറുകൾ
Share  
2026 Apr 01, 09:28 AM
SAMUDRA
NISH

പെരുമണ്ണ: പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലെ വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്ത് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ട നിലയിൽ ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.


​പിടിച്ചെടുത്തവയിൽ 60 എണ്ണം ഒഴിഞ്ഞ സിലിണ്ടറുകളും നാലെണ്ണം പാചകവാതകം നിറച്ചവയുമാണ്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അലസമായിട്ടാണ് ഇവ പറമ്പിൽ കൂട്ടിയിട്ടിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകൾ പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജനവാസ കേന്ദ്രത്തിൽ അപകടകരമായ രീതിയിൽ സിലിണ്ടറുകൾ സൂക്ഷിച്ചവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ വ്യക്തമാക്കി.


​കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, കൊയിലാണ്ടി റേഷനിങ് ഇൻസ്പെക്ടർ ശ്രീനിവാസൻ, കോഴിക്കോട് താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരായ ബൈജു, ബവിത, ഷൈബ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. വൻ ദുരന്തങ്ങൾക്ക് വഴിമാറാവുന്ന രീതിയിൽ നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA