കോഴിക്കോട്: നഗരമധ്യത്തിലെ കെ.പി. കേശവമേനോൻ റോഡിലുള്ള മൊബൈൽഫോൺ കട തീപിടിച്ച് നശിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ 4.30-ഓടെയാണ് കല്ലായി തട്ടയത്തുപറമ്പ് സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള 'മെട്രോ കമ്യൂണിക്കേഷൻ' എന്ന സ്ഥാപനത്തിന് തീപിടിച്ചത്. അപകടത്തിൽ ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
സമീപത്തെ മാതൃഭൂമി സ്ഥാപനത്തിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് തീ പടരാതെ തടഞ്ഞത്. കടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ മാതൃഭൂമിയിലെ സുരക്ഷാ ജീവനക്കാരായ സജിത്ത് റെയ്‌മണ്ട്, ജിന്റോ ഫ്രാൻസിസ്, ഇലക്ട്രിക്കൽ വിഭാഗത്തിലെ എം.സി. രഞ്ജിത്ത് എന്നിവർ ചേർന്ന് മാതൃഭൂമിയിലെ ഫയർ ഹൈഡ്രന്റ് സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രദേശത്തെ ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു.
വിവരമറിഞ്ഞ് ബീച്ച് ഫയർസ്റ്റേഷനിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കടയുടെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന സേനാംഗങ്ങൾ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും സമീപത്തെ മറ്റ് കടകളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. സീനിയർ ഫയർ ഓഫീസർ എം.എൻ. ഷിജു, ഉദ്യോഗസ്ഥരായ ടി.എസ്. സിബി, പി.കെ. മുഹമ്മദ് ഗുൽഷാദ്, കെ.പി. സന്ദീപ്‌ദാസ്, എം.വി. ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഗ്നിശമന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














