രാമനാട്ടുകര: വൈദ്യരങ്ങാടി പതിനൊന്നാം മൈലിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ശാരദമന്ദിരം സ്വദേശി ബഷീർ (60), കോട്ടയം സ്വദേശി മുഹമ്മദ് മിർസാദ് (24), കൊണ്ടോട്ടി സ്വദേശി സുഹൈല (26), മുതുവന്നൂർ സ്വദേശി ഖദീജ ഷെറിൻ (26), കൈതക്കുണ്ട സ്വദേശി ഹസ്‌ന ഫമി (19) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഫറോക്ക് ചുങ്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിന്തൽമണ്ണയിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും കാറുമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് പിന്നിലുണ്ടായിരുന്ന കാറിലും ബസിലും ലോറി ഇടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














