ന്യൂമാഹിയിൽ നിർത്തിയിട്ട കാർ ഭാഗികമായി കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
Share
ന്യൂമാഹി : ന്യൂമാഹി കലാഗ്രാമത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ ഭാഗികമായി കത്തിനശിച്ചു. ഉത്തർപ്രദേശിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്‌ച രാത്രി 8.30 ഓടെയാണ് സംഭവം. നിർത്തിയിട്ട കാറിൽനിന്ന് പുക ഉയരുന്നതുകണ്ട് കാറിനകത്തുണ്ടായിരുന്ന മൂന്നുപേർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. വിവരം അറിയിച്ചതിനെ തുടർന്ന് മാഹി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സംഭവസമയത്ത് സമീപത്ത് മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ തീ പടരുന്നത് തടയാനായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














